ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ഡങ്കേര്‍ക്ക്’ പ്രദര്‍ശനത്തിനെത്തിയതോടെ ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍ ആവേശത്തിലാണ്. വിഷ്വല്‍ എഫക്ട്സ് കൂടുതലായി ഉപയോഗിക്കാതെ റിയാലിറ്റിയോട് ചേര്‍ന്ന് നില്‍ക്കും വിധമാണ് നോളന്‍ ചിത്രത്തെ സമീപിച്ചിരിക്കുന്നത്. യഥാര്‍ഥ ബോട്ടുകളും വിമാനങ്ങളുമൊക്കെയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചതെന്നും ക്രിസ്റ്റഫര്‍ നോളന്‍ വ്യക്തമാക്കുന്നു. ഹോളിവുഡിലെ ഭൂരിഭാഗം സിനിമകളും സെറ്റിട്ട് ചിത്രീകരിക്കുമ്പോള്‍ ‘ഡങ്കേര്‍ക്ക്’ യഥാര്‍ത്ഥ ലൊക്കെഷനിലാണ് ചിത്രീകരിച്ചത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് വിഷ്വല്‍ എഫക്ട്സ്
ഉപയോഗിച്ചിട്ടുള്ളതെന്നും ക്രിസ്റ്റഫര്‍ നോളന്‍ പറയുന്നു. ഒരു പ്രേക്ഷകന് സ്വന്തം അനുഭവം പോലെ തോന്നണം, അത്കൊണ്ടാണ് ഇത്തരത്തില്‍ ചിത്രീകരിച്ചതെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments