
ഒരുകാലത്ത് മലയാള സിനിമയില്‍ ഹിറ്റ് ചിത്രങ്ങള്‍ എഴുതികൂട്ടിയ രഞ്ജി പണിക്കര്‍ ഇന്ന് ക്യാമറയ്ക്ക് മുന്നില്‍ നിന്നു മാറാനാകാത്ത വിധം തിരക്കിലാണ്. അത്രയേറെ മികച്ച കഥാപാത്രങ്ങളാണ് രഞ്ജി പണിക്കര്‍ മലയാള സിനിമയില്‍ അവതരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്. അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിലും എഴുത്ത് തന്നെയാണ് പ്രധാനമെന്നും ലേലം രണ്ടാം ഭാഗം മനസ്സിലുണ്ടെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കുന്നു. എഴുതിയ സിനിമകളൊക്കെ വീണ്ടും വന്നാല്‍ വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാന്‍ കഴിയില്ല. ഈ ലോകത്ത് പ്രവചനങ്ങള്‍ക്കപ്പുറം നില്ക്കുന്ന ഒരു കലയേയുള്ളൂ അത് സിനിമയാണ്. രഞ്ജി പണിക്കര്‍ പറയുന്നു.
പണ്ട് പലരും ചോദിച്ചിരുന്നു രഞ്ജി പണിക്കര്‍ക്ക് ഒരെല്ല് കൂടതാലാണോ എന്ന് അവരോടൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം.
Post Your Comments