
എട്ടാമത് തിയേറ്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങി ഇന്ത്യ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന തിയേറ്റര്‍ ഒളിമ്പിക്സ് ഫെബ്രുവരി 17 മുതല്‍ ഡിസംബര്‍ എട്ടുവരെ രാജ്യത്തിന്റെ 15 നഗരങ്ങളിലായി അരങ്ങേറും. അഞ്ഞൂറില്‍പ്പരം നാടകങ്ങള്‍ ചടങ്ങിനു പകിട്ടേകും. എഴുത്തുകാര്‍, അഭിനേതാക്കള്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടാകും. 1993-ലെ ഗ്രീസിലെ ഡെല്ഫിയിലാണ് ആദ്യത്തെ തിയേറ്റര്‍ ഒളിമ്പിക്സ് നടന്നത്.
Post Your Comments