തെന്നിന്ത്യന്‍ സിനിമകളിലെ തിളക്കമുള്ള നായികമാരില്‍ ഒരാളാണ് രമ്യാ കൃഷ്ണന്‍. രജനികാന്തിന്റെ പടയപ്പയിലെ പ്രതിനായക നീലാംബരിയെ ഇഷ്ടപ്പെടാത്ത പ്രേക്ഷകര്‍ ഉണ്ടാകില്ല. ബാഹുബലിയിലെ രാജമാത ശിവകാമിയെന്ന കഥാപാത്രമാണ് രമ്യയുടെമറ്റൊരു വേഷം. ശിവകാമിയെ അനശ്വരമാക്കിയ രമ്യയെ എല്ലാവരും പ്രശംസിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം അഭിപ്രായവ്യത്യാസമുണ്ട്. രമ്യയുടെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശിക്ക്.
ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി. എന്നാല്‍, രമ്യയെ താന്‍ തന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ലയെന്നും കൃഷ്ണവംശി പറയുന്നു. ഒരു നടിയായി അവരെ കാണാന്‍ പറ്റില്ല എന്നതാണ് ഇതിനു കാരണമെന്നും സംവിധായകന്‍ പറയുന്നു. തന്റെ ഒരു സിനിമയിലാണ് രമ്യ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുന്‍പായിരുന്നുവെന്നും കൃഷ്ണവംശി കൂട്ടിച്ചേര്‍ത്തു
പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചരണാര്‍ഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാഹുബലിയിലെ രമ്യയുടെ പ്രകടനത്തെക്കുറിച്ച് കൃഷ്ണ വംശി തുറന്നുപറഞ്ഞത്.
Post Your Comments