CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

അക്കാര്യത്തില്‍  അജിത്തിനോട് തനിക്ക്  അസൂയയായിരുന്നു; വിജയ്‌ വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് വിജയും അജിത്തും. കോളിവുഡ് ആണ് അഭിനയ മേഖലയെങ്കിലും കേരളത്തിലും ഇരുവര്‍ക്കും ആരാധകര്‍ ഏറെയുണ്ട്. ഒരു കാലത്ത് തനിക്ക് അജിത്തിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് വിജയ് വെളിപ്പെട്ടുത്തുന്നു. ഒരു സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇളയദളപതി രസകരമായ ആ കാര്യത്തെക്കുറിച്ച് പറയുന്നത്.

വിജയ് അജിത്തിനെക്കുറിച്ച് വല്ലാതെ അസൂയപ്പെട്ടിരുന്നതിന്റെ കാരണം അജിത്തിന്റെ സൗന്ദര്യവും അഭിനയവുമായിരുന്നു. ഏകദേശം ഒരേ സമയത്തു അഭിനയ മേഖലയില്‍ എത്തിയെങ്കിലും ആദ്യകാലങ്ങളില്‍ എവിടെച്ചെന്നാലും ആരാധകര്‍ അജിത്തിനെ പൊതിയുന്നത് കാണുമ്പോള്‍ ശരിക്കും അസൂയ തോന്നിയിരുന്നുവെന്ന് വിജയ് പറയുന്നു. തന്റെ അന്നത്തെ രൂപത്തില്‍ താന്‍ വല്ലാതെ നിരാശനായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. അജിത്തിനൊപ്പം പിടിച്ചു നില്‍ക്കുന്നതിനായി താന്‍ ഒരുപാട് ശ്രമിച്ചിരുന്നുവെന്നും വിജയ്‌ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button