
തമിഴകത്തെ സ്റ്റാര്‍ വിശാല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്ത. നടിയും പ്രണയിനിയുമായ വരലക്ഷ്മി ശരത്കുമാര് ആണ് വധുവെന്നു സൂചന. വിശാലും വരലക്ഷ്മിയും തമ്മിലുള്ള പ്രണയം കോളിവുഡിലെ ഏറെ ആഘോഷിക്കപ്പെട്ട ബന്ധമാണ്. എന്നാല്‍ പിന്നീട് ഈ ബന്ധത്തില്‍ ഉലച്ചില്‍ തട്ടുകയായിരുന്നു. ഏഴു വര്‍ഷത്തോളം നീണ്ട പ്രണയം അവസാനിച്ചുവെന്ന സൂചനകള്‍ വരലക്ഷ്മി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാല്‍ ഇപ്പോഴിതാ ഇരുവരും വിവാഹത്തിലേക്ക് നീങ്ങുന്നുവെന്ന് വിശാല്‍ സൂചന നല്കുന്നു. തന്റെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് തന്റെ വിവാഹക്കാര്യം താരം വ്യക്തമാക്കിയത്. വ്യക്തി ജീവിതത്തെ സംബന്ധിച്ച് നിര്‍ണായകമായ ഒരു കാര്യം രണ്ടാഴ്ചക്കുള്ളില്‍ അറിയിക്കുമെന്നും താരം വ്യക്തമാക്കി.
Post Your Comments