
നീണ്ട ഇടവേളയ്ക്ക് ശേഷം നടി പ്രിയങ്ക വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. സുഖമാണോ ദാവീദേ, മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലാണ് പ്രിയങ്ക ഇപ്പോള്‍ അഭിനയിക്കുന്നത്. നീണ്ടകാലത്തെ പ്രണയത്തിനു ശേഷം 2012ലാണ് തമിഴ് സംവിധായകനായ ലോറന്‍സുമായി പ്രിയങ്കയുടെ വിവാഹം നടന്നത്. ആറ്റുകാല്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയപ്രിയങ്ക പിന്നീടും സിനിമയില്‍ സജീവമായിരുന്നു. എന്നാല്‍ 2013ല്‍ പ്രസവത്തിനായി തിരുവനന്തപുരത്തേക്കു എത്തിയ പ്രിയങ്ക മകന് മുകുന്ദന്റെ ജനനത്തിനുശേഷം ചെന്നൈയിലേക്ക് മടങ്ങിയില്ല. അതിനോടകം തന്നെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നു. അതിനെത്തുടര്‍ന്ന് വിവാഹബന്ധം വേര്‍പ്പെടുത്തി. അതില്‍ യാതൊരു വിഷമവുമില്ല എന്ന് പറയുന്നതിനോടൊപ്പം ഇനിയൊരു വിവാഹത്തിനില്ലെന്നും നടി ഉറപ്പിച്ച് പറയുന്നു. എനിക്ക് ദൈവം ഒരു ആണ്‍കുട്ടിയെയാണ് തന്നത്. ഇനിയുള്ള കാലം അവന് വേണ്ടിയാണ് ജീവിക്കുന്നതെന്നും താരം പറഞ്ഞു.
Post Your Comments