യുവതലമുറയ്ക്ക് അടിയന്തരാവസ്ഥയുടെ ഭീകരത പകരുന്നതാണ് മധുഭണ്ഡാര്‍ക്കറുടെ പുതിയചിത്രം ‘ഇന്ദു സര്‍ക്കാര്‍’. അതിന് അതിന്റെതായ ഗുണമേന്മ ഉണ്ടായിരിക്കുമെന്ന് തീര്‍ച്ചയാണെന്നു സംവിധായകന്‍ വിജി തമ്പി പറഞ്ഞു. മധു ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോശം കാര്യങ്ങളുണ്ടാകില്ല. അഥവാ പ്രതിഷേധക്കാര്‍ പറയുന്നത് പോലെ ചരിത്രത്തെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് പോലുള്ള ഏജന്‍സികളുണ്ട്. അവിടെയും നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം. ഇത്രയൊക്കെ പരിശോധനാസംവിധാനങ്ങള്‍ കടന്ന് പുറത്തുവരുന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന വെല്ലുവിളി നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമ വില പിടിപ്പുള്ള കലാരൂപമാണ്. ഒരുപാട് പണച്ചെലവും നിരവധി പേരുടെ വലിയ അധ്വാനവുമാണ് അതിന് പിന്നിലുള്ളത്. അതിനാല്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരെയുള്ള ഏതു കയ്യേറ്റവും ചെറുക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ചിന്താസന്ധ്യ ‘അടിയന്തരാവസ്ഥ-ഒരു പുനര്‍ വിചിന്തനം’ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments