മോഹന്‍ലാലിനൊപ്പം ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ നിറഞ്ഞുനിന്ന മാസ്റ്റര്‍ മണി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ആദ്യചിത്രത്തില്‍ കൂടിതന്നെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ മണി 12വര്‍ഷത്തിനു ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പഠിച്ച ഡോക്ടർമാരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് ഡിലമ നിർമിക്കുന്ന പ്രഥമ ഫീച്ചര്‍ സിനിമയായ ഉടലാഴത്തിലൂടെയാണു മണി സിനിമയിലേക്കു രണ്ടാമതു ചുവടുവയ്ക്കുന്നത്. ആറു നാടൻ കോളനിയിലെ ഭിന്നലിംഗക്കാരനായ 24 വയസുള്ള യുവാവായ ഗുളികന്റെ കഥയാണ് ഉടലാഴം പറയുന്നത്. ചിത്രത്തില്‍ അനുമോള്‍ നായികയാകുന്നു.
Post Your Comments