ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്റെ ഉടമസ്ഥതയിലുള്ള ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഉപയോഗിച്ച് ഷാരൂഖ് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികള്‍ വില കുറച്ച് കാണിച്ചതിലൂടെ വിദേശ നാണ്യ വരുമാനത്തില്‍ 73.6 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഷാരൂഖിന്റെ ഭാര്യ ഗൗരിഖാനും, ബോളിവുഡ് നായിക ജൂഹി ചൗളയ്ക്കും കേസുമായി ബന്ധപ്പെട്ടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയിരുന്നെങ്കിലും താരം തന്റെ ഭാഗം വിശദീകരിക്കാന്‍ ഹാജരായില്ല, തുടര്‍ന്ന് ആദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുവെന്നാണ് വിവരം. 20011-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിദേശത്ത് നിന്നും കള്ളപ്പണം ലഭിച്ചുവെന്ന പരാതിയില്‍ താരത്തെ ചോദ്യം ചെയ്തിരുന്നു.
Post Your Comments