
നായികയായിട്ടുള്ള ആദ്യ ചിത്രം മലയാളത്തിലാകാത്തതിന്റെ വിഷമത്തിലാണ് പ്രിയദര്‍ശന്റെ മകള്‍ കല്യാണി. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണിയുടെ സിനിമാ പ്രവേശനം. ആദ്യ സിനിമ മലയാളത്തില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹിച്ചതെന്നും എന്നാല്‍ നാഗാര്‍ജ്ജുനയെ പോലെ ഒരാള്‍ അങ്ങനെ ഒരു ഓഫര്‍ തന്നപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നുവെന്നും കല്യാണി പറയുന്നു. എന്‍റെ കുടുംബവുമായി അത്രയും അടുപ്പമുള്ളവരാണ് അവര്‍. അതിനാല്‍ അത് നിഷേധിക്കാനാവില്ലെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കല്യാണി വ്യക്തമാക്കി.
Post Your Comments