മലയാള സിനിമയ്ക്ക് ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത താരമായി മാറുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്. മോഹന്‍ലാല്‍ ചിത്രങ്ങളായ ‘വില്ലന്‍’, ‘ഒടിയന്’ എന്നീ ചിത്രങ്ങളുടെ സംഘടന ചിത്രീകരണം നിര്‍വഹിക്കുന്നത്
പീറ്റര്‍ ഹെയ്നാണ്. ‘ഒടിയന്’ എന്ന സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനായി ഒരു ദിവസം പീറ്റര്‍ ഹെയ്ന് നല്‍കേണ്ട പ്രതിഫലം മൂന്ന് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ആക്ഷൻ കോറിയോഗ്രാഫർക്ക് മലയാളത്തില്‍ ഇത്രയും പ്രതിഫലം നൽകുന്നത് ആദ്യമായിട്ടാണ്. ഒടിയനിലെ സംഘട്ടന രംഗങ്ങള്‍ക്കായി അമ്പത് ദിവസം ആവശ്യപ്പെട്ടിരിക്കുന്ന പീറ്റര്‍ ഹെയ്ന് ചിത്രത്തില്‍ നിന്നു ലഭിക്കുന്ന ആകെ പ്രതിഫലം 1.5 കോടി രൂപയാണ്.
Post Your Comments