ഒരു വടക്കന്‍ സെല്‍ഫിയിലെ ഉമേഷിനെ പോലെയായിരുന്നു താനെന്ന് ധ്യാന്‍ ശ്രീനിവാസന്‍. തന്‍റെ ജീവിതവുമായി ആ കഥാപാത്രത്തിന് എവിടെയൊക്കെയോ ബന്ധമുണ്ടായിരുന്നുവെന്നും ധ്യാന്‍ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പങ്കുവച്ചു.
എൻജിനീയറിങ് പരീക്ഷകളിൽ പരാജിതനായ ഉമേഷ് നാട്ടിലേക്ക് വണ്ടി കയറിയത് പോലെ ധ്യാന്‍ ശ്രീനിവസനും അത്തരമൊരു സാഹചര്യത്തെ നേരിടേണ്ടി വന്നു. നാട്ടില്‍ എത്തിയ ധ്യാന്‍ ശ്രീനിവാസന് അച്ഛന്‍ ശ്രീനിവാസന്റെ സാഹയത്തോടെ എങ്ങനെയെങ്കിലും സിനിമയില്‍ കയറണമെന്ന മോഹമായി. “ശിവകുമാർ മകൻ സൂര്യയെ സൂപ്പർ സ്റ്റാറാക്കിയെങ്കിൽ നിന്റെ അച്ഛൻ ശ്രീനിവാസൻ നിന്നെയും മലയാളത്തിലെ സൂപ്പർ താരമാക്കും” എന്ന സുഹൃത്തുക്കളുടെ വാക്കുകളാണ് ധ്യാനിന് ആത്മവിശ്വാസം നല്‍കിയത്. ഒടുവില്‍ അച്ഛന്‍റെ ശുപാര്‍ശയില്‍ സിനിമയില്‍ കയറാമെന്ന ധ്യാന്‍ ശ്രീനിവാസന്റെ മോഹം വെറുതെയായി. മകന്‍ പഠിത്തത്തില്‍ ഉഴപ്പിയതിന്റെ ദേഷ്യമായിരുന്നു ശ്രീനിവാസന്. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ധ്യാന്‍ ശ്രീനിവാസന്‍ സിനിമാ മോഹവുമായി ചെന്നൈയിലേക്ക് വണ്ടികയറി.
Post Your Comments