മഹാഭാരതത്തിന് മുന്‍പ് ‘ഒടിയന്’ എന്ന മോഹന്‍ലാല്‍ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പരസ്യ സംവിധയാകനായ ശ്രീകുമാര്‍ മേനോന്. ‘ഒടിയന്’ തികച്ചും വ്യത്യസ്തനാണ്. അമാനുഷിക ശക്തിയുള്ള ഒടിയന് എന്തൊക്കെ ചെയ്യാന്‍ സാധിക്കും? ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന് പ്രതികരിക്കുന്നു.
“മിത്തുകളും നിഗൂഢതകളും കോർത്തിണക്കിയുള്ളതാണ് ഒടിയനെന്ന സിനിമ. ഒടിയൻ മാണിക്യന്റെ ജീവിതത്തിലെ 30 മുതൽ 65 വയസു വരെയുള്ള ജീവിത കാലഘട്ടങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. നാലുകാലുകളിൽ ഓടുവാനും മറ്റാരേക്കാളും ഉയരത്തിൽ ചാടുവാനും അയാൾക്ക് കഴിയും. ഒരു മജീഷ്യൻ തന്റെ മുന്നിലുള്ള കാണികളെ ഒരു മേക്ക് ബിലീഫ് അന്തരീക്ഷത്തിൽ കൊണ്ടുവന്നു അവന്റെ ജാലവിദ്യകൾ കാണിക്കുന്നത് പോലെയാണ് ഒടിയനും”.- ശ്രീകുമാര്‍ മേനോന്
Post Your Comments