BollywoodCinemaGeneralLatest NewsNEWSWOODs

നടി മരിച്ചനിലയില്‍

പ്രമുഖ ഗായികയും നടിയുമായ ബിദിഷ ബെസ്ബറുവയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ വാടകയ്ക്കെടുത്ത വീട്ടിലെ സീലിങ്ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹംകണ്ടെത്തിയത്. ബിദിഷയുടെ അച്ഛന്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിളിച്ച്‌ വിവരംപറയുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ തൂങ്ങി നീല്‍ക്കുന്നത് കാണുകയുമായിരുന്നു.

അസമീസ് നടിയായ ബിദിഷയുടെ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് നടിയുടെ കുടുംബം വെളിപ്പെടുത്തി. ഒ ഗുജറാത്തുകാരനായ നിഷീത് ഝായെ നടി വിവാഹം കഴിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. സ്നേഹിച്ചാണ് വിവാഹം കഴിച്ചതെങ്കിലും ഇരുവരും എന്നും വഴക്ക്കൂടുമായിരുന്നുവെന്നും നടിയുടെ വീട്ടുകാര്‍ പറയുന്നു. ബിദിഷയുടെ മൊബൈലും ഫേസ്ബുക്കും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുംഎല്ലാം പൊലീസ് നിരീക്ഷിച്ച്‌ വരികയാണ്. രണ്‍ബീര്‍കപൂര്‍ നായകനായ ജഗ്ഗാ ജാസൂസിലാണ് നടി അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button