സുരഭി ലക്ഷ്മിയുടെ ‘മിന്നാമിനുങ്ങ്’ തിയേറ്ററുകളിലേക്ക്

സുരഭി ലക്ഷ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച ‘മിന്നാമിനുങ്ങ്’ എന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. അനില്‍ തോമസാണ് ചിത്രത്തിന്‍റെ സംവിധായകന്‍. മനോജ്‌ രാംസിംഗ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം അമ്മയുടെയും മകളുടെയും ആത്മബന്ധത്തിന്‍റെ കഥയാണ് പറയുന്നത്. പ്രേം പ്രകാശ്‌, റബേക്കാ സന്തോഷ്‌ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഔസേപ്പച്ചനാണ് ചിത്രത്തിന്‍റെ സംഗീതം.
സുനില്‍ പ്രേമാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് , ചിത്രസംയോജനം ശ്രീനിവാസ് നിര്‍വഹിച്ചിരിക്കുന്നു.

ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്ന് ദേശീയഅവാര്‍ഡ്‌ ജേതാവ് സുരഭി ലക്ഷ്മി വ്യക്തമാക്കി.

Share
Leave a Comment