
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് ജൂഡ്. ഈ ചിത്രത്തില്‍ നിന്നും മുകേഷ് പിന്മാറിയെന്നു റിപ്പോര്‍ട്ട്. ഡേറ്റ് പ്രശ്നമാണ് മുകേഷ് പിന്മാറാന് കാരണം. ചിത്രത്തിന്റെ ഡേറ്റുകള്‍ മാറിയതും ചിത്രീകരണത്തിനിടയ്ക്ക് അഞ്ച് ദിവസത്തെ അവധിയെടുത്ത് നിവിന്‍ പോളി അമേരിക്കയ്ക്ക് പോകുന്നതുമൊക്കെ മുകേഷിന്റെ ഡേറ്റ് ക്ലാഷാകാന് കാരണമായി എന്നാണ് വിവരം.
അതേസമയം മുകേഷ് അവതരിപ്പിക്കേണ്ട കഥാപാത്രം സിദ്ദിഖ് അവതരിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹേയ് ജൂഡിലൂടെ തെന്നിന്ത്യന്‍ സുന്ദരി തൃഷ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നിവിന്റെ നായികയായാണ് തൃഷ എത്തുന്നത്. ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുന്നു
Post Your Comments