പഴയകാല നടി വാസന്തി അത്യാസന്ന നിലയില്‍. 70കളിലും 80കളിലും മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടി തൊടുപുഴ വാസന്തി ഇപ്പോള്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്ത. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നടി ഇപ്പോള്‍. ക്യാന്‍സര്‍ രോഗബാധ മൂലം രണ്ടാഴ്ചയായി നടി ചികിത്സയിലായിരുന്ന നടിയുടെ വൃക്ക തകരാറിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നു സിനിമാ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയിരിക്കുകയാണ് നടി തൊടുപുഴ വാസന്തി
ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മണ്ണാക്കാട് സ്വദേശിനിയാണ് വാസന്തി. നാടകരംഗത്ത് നിന്നാണ് നടി സിനിമയില്‍ എത്തുന്നത്. അടൂര്‍ ഭവാനിക്കൊപ്പം നാടക ജീവിതം ആരംഭിച്ച വാസന്തി തോപ്പില്‍ ഭാസിയുടെ എന്റെ നീലാകാശം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തുന്നത്. ചെറുതും വലുതുമായ നാനൂറോളം ചിത്രങ്ങളില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടും നല്ല വേഷം ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും നാടകരംഗത്തേക്ക് തന്നെ തിരിച്ച് പോകുകയായിരുന്നു വാസന്തി.
Leave a Comment