CinemaGeneralIndian CinemaLatest NewsNEWSTollywoodWOODs

നടിയെ തിയേറ്ററില്‍ വച്ച് അപമാനിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

 
 
പ്രശസ്​ത മറാത്തി നടി പ്രിയ ബെര്‍​ദെ​യെ തിയേറ്ററില്‍ വെച്ച്‌​ അപമാനിക്കാന്‍ ശ്രമിച്ച ആള്‍  അറസ്​റ്റില്‍. ബോറിവാലി സ്വദേശിയായ ബിസിനസുകാര​ന്‍ സുനില്‍ ജാനിയാണ്​ അറസ്​റ്റിലായത്​. മുംബൈയിലെ തിയേറ്ററിലാണ് സംഭവം. സിനിമ കാണുന്നതിനായി മകള്‍ക്കൊപ്പം തിയറ്ററിലെത്തിയ നടിയെ മദ്യപിച്ച്‌​ ലക്കുകെട്ട ഇയാള്‍ ശല്യം ചെയ്യുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
 
സിനിമ പ്രദര്‍ശനത്തിനിടെ തന്നെ ഉപദ്രവിച്ച സുനില്‍ ജാനിയെ നടി അടിച്ചു. എന്നാല്‍ നടിയെ തള്ളിയിട്ട്​ തിയേറ്ററില്‍ നിന്ന്​ ഇറങ്ങി ഒാടിയ ഇയാളെ മാളിലെ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ പിടികൂടി. തുടര്‍ന്ന്​ നടിയുടെ പരാതിയില്‍ പൊലീസ്​ ഇയാളെ അറസ്​റ്റു ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button