
മോഹന്‍രാജ-നയന്‍താര ടീം വീണ്ടും ഒരു തമിഴ് ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥാ ജോലിയിലേക്ക് സംവിധായകന് പ്രവേഷിച്ചതായാണ് കോളിവുഡില്‍ നിന്നുള്ള വിവരം. അഭിനയ സാധ്യതകളേറെയുള്ള ശക്തമായ കഥാപാത്രത്തെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ‘തനിഒരുവന്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മോഹന്‍രാജ- നയന്‍താര ടീം ആദ്യമായി ഒന്നിച്ചത്. റിലീസിന് തയ്യാറെടുക്കുന്ന ‘വേലൈക്കാരന്’ എന്ന മോഹന്‍രാജ ചിത്രത്തിലും നയന്‍താരയാണ് നായിക. വേലൈക്കാരനില്‍ ഫഹദ് ഫാസിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments