
റൊഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ നിവിന് നായികയായി തെന്നിന്ത്യന്‍ സുന്ദരി അമല പോള്‍ എത്തുമെന്നു വാര്‍ത്ത. മിലിയെന്ന ചിത്രത്തിന് ശേഷം നിവിനും അമലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. സഞ്ജയ് യും ബോബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.
ശ്രീഗോകുലം ഫിലിംസ് ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം എറണാകുളം, ഉഡുപ്പി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് നടക്കുക.
Post Your Comments