
ബൈസൈക്കിള്‍ തീവ്‌സിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത പുതിയ ചിത്രം ‘സണ്‍ഡേ ഹോളിഡേ’ മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ്. ഒരുപാട് നാളുകള്‍ക്ക് ശേഷം വളരെ ലാളിത്യമുള്ള ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.
ആസിഫ് അലി മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സിദ്ധിഖിന്റെ രസകരമായ കഥാപാത്രമാണ് സിനിമയുടെ മറ്റൊരു ആകര്‍ഷക ഘടകം. തമിഴിലും, തെലുങ്കിലും ഇറങ്ങുന്ന സിനിമകളുടെ മലയാളം ഡബ്ബിംഗ് വേര്‍ഷന് വേണ്ടി പാട്ടെഴുത്തും, സംഭാഷണമെഴുത്തുമാണ് കക്ഷിയുടെ പ്രധാനതൊഴില്‍. വളരെ നര്‍മ്മ പ്രധാനമായ രീതിയിലാണ് ഈ കഥാപാത്രത്തെ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധിഖിന്റെ മികവുറ്റ അഭിനയ പ്രകടനം കൊണ്ടും ഈ കഥാപാത്രം കൂടുതല്‍ ശ്രദ്ധ നേടുകയാണ്. ചിത്രത്തിലെ ഒരു സന്ദര്‍ഭത്തില്‍ ബാഹുബലിയുടെ മലയാള സംഭാഷണം താനാണ് എഴുതിയതെന്ന് സിദ്ധിഖിന്റെ കഥാപാത്രം അവകാശപ്പെടുന്നുണ്ട്.
Post Your Comments