CinemaMollywoodNEWS

മറ്റു യുവതാരങ്ങള്‍ക്ക് വെല്ലുവിളിയുമായി ഷൈന്‍ നിഗം

കിസ്മത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷൈന്‍ നിഗം മലയാള സിനിമയുടെ അവിഭാജ്യ ഘടകമാകുന്നു, നടന്‍ അബിയുടെ മകനായ ഷൈന്‍ നിഗം ‘സൈറാ ബാനു’ ഉള്‍പ്പടെയുള്ള മുഖ്യധാര സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു കഴിഞ്ഞു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന “ഓള്”, രാജീവ്‌ രവിയുടെ നിര്‍മ്മാണത്തില്‍ അജിത്‌ കുമാര്‍ സംവിധാനം ചെയ്യുന്ന “ഈട” എന്നീ ചിത്രങ്ങളാണ് വരാനിരിക്കുന്ന ഷൈനിന്‍റെ പ്രോജക്റ്റുകള്‍. സ്വാഭാവിക അഭിനയം കൈമുതലായുള്ള ഷൈന്‍ നിഗം ഇതിനോടകം മലയാള സിനിമയിലെ പക്വതയുള്ള അഭിനേതാവെന്ന നിലയില്‍ ശ്രദ്ധേയനായി കഴിഞ്ഞു. അണിയറയില്‍ തയ്യാറാകുന്ന ഈ രണ്ടു ചിത്രങ്ങളും ഷൈന്‍ നിഗമിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button