‘ബാഹുബലി 3’-യില്‍ എന്നെ നായകനാക്കാമോ? കരണ്‍ ജോഹറിനോട് വരുണ്‍ ധവാന്‍

‘ഡിഷ്യൂം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ഐഫ വരുണ്‍ ധവാന് പുരസ്കാരം നല്‍കിയിരുന്നു. പുരസ്കാരം സ്വീകരിച്ച ശേഷം വരുണ്‍ ധവാന്‍ തന്‍റെ ഭാവി സിനിമകളെക്കുറിച്ച് പങ്കുവച്ചിരുന്നു. താന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന തമാശ വേഷങ്ങള്‍ക്കും ചോക്‌ളേറ്റ് ബോയ് കഥാപാത്രങ്ങള്‍ക്കും പുറമേ അഭിനയ സാധ്യത കൂടുതലുള്ള വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു വരുണിന്റെ പ്രതികരണം ആയതിനാല്‍ ‘ബാഹുബലി 3’ല്‍ തന്നെ നായകനാക്കാന്‍ പറ്റുമോ എന്ന് വേദിയിലിരുന്ന കരണ്‍ ജോഹറിനോട് താരം ചോദിക്കുകയും ചെയ്തു. ഹിന്ദിയില്‍ ‘ബാഹുബലി 2’ വിതരണത്തിനെടുത്തത് കരണ്‍ ജോഹറായിരുന്നു. ‘ബാഹുബലി 3’ സംവിധാനം ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും കരണ്‍ വ്യക്തമാക്കിയിരുന്നു. വരുണിന്റെ ചോദ്യത്തിന് മൗനം പാലിച്ച കരണ്‍ ജോഹര്‍ ഈ വിഷയം പിന്നീടു സംസാരിക്കാമെന്ന മറുപടിയാണ്‌ നല്‍കിയത്.

Share
Leave a Comment