മലയാള സിനിമയില്‍ ഉള്ള ഒരുപാട് നല്ല സൗഹൃദങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ബന്ധം. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുന്നതിനുമപ്പുറം കുടുംബപരമായും അവര്‍ നല്ല ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നു. ഇപ്പോള്‍ രണ്ടു കുടംബത്തിലെയും യുവതലമുറ സിനിമയില്‍ സജീവമാകാന്‍ പോകുകയാണ്. പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒരുമിച്ചുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന ആ വാര്‍ത്തയെക്കുറിച്ച് കല്യാണി പറയുന്നു.
മോഹന്‍ലാലിന്റെ മകന്‍ പ്രണവുമായി കല്യാണി പ്രണയത്തിലാണെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഞങ്ങളുടെ ഫാമിലി സര്‍ക്കിളില്‍ കുട്ടികളുടെ ഹീറോയാണ് പ്രണവ് എന്ന് കല്യാണി പറയുന്നു. ഒരു ടീ ഷര്‍ട്ടും പാന്റും ചപ്പലുമുണ്ടെങ്കില്‍ പ്രണവ് ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകന്‍ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു. ഞങ്ങള്‍ക്കെല്ലാം ചേട്ടനോട് ആരാധനയാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.
കല്യാണിയുടെ വാകുകള്‍ ഇങ്ങനെ …”ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് വാര്‍ത്ത വന്നു. ഇത് കണ്ട് ഞങ്ങള്‍ ഒരുപാട് ചിരിച്ചു. വാര്‍ത്ത കണ്ട് അന്നു തന്നെ ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു”.
Post Your Comments