വായനക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ ഒരു കൃതിയാണ് അമിത് ത്രിപാഠിയുടെ ശിവ ട്രിലോളജി. ഇതിലെ ഇമോര്‍ട്ടല്‍സ് ഓഫ് മെലൂഹ എന്ന ഭാഗം സിനിമയാകുകയാണ്. സഞ്ജയ് ബന്‍സാലിയാണ് സിനിമ സംവിധാം ചെയ്യുന്നത്. ചിത്രത്തില്‍ ശിവനാകുക ആരെന്നായിരുന്നു ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ഹൃത്വിക് റോഷനാണ് ശിവനായി വെള്ളിത്തിരയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ട്.
സിനിമയ്ക്ക് നേരത്തെ ശുദ്ധി എന്നായിരുന്നു പേരിട്ടത്. സിനിമയെ കുറിച്ച് മറ്റ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൃഷിന്റെ നാലാം പതിപ്പില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഹൃത്വിക് റോഷന് ഇപ്പോള്‍. ഇതിനു ശേഷമായിരിക്കും ബന്‍സാലിയുടെ ചിത്രം.
Post Your Comments