CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മനുഷ്യസംഗമം പോലുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കുന്നതിന്‍റെ കാരണം വ്യക്തമാക്കി വിനയ് ഫോര്‍ട്ട്‌

സഹനടനായും വില്ലനായും കൊമേഡിയനായും നായകനായും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് വിനയ് ഫോര്‍ട്ട്‌. എന്തുകൊണ്ട് താന്‍ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നുവെന്ന് വിനയ് പറയുന്നു. ഒരു കാര്യത്തിലും മടിപിടിച്ച്‌ മാറി നില്‍ക്കാറോ, മാറ്റി വയ്ക്കുകയോ ചെയ്യാറില്ല. സിനിമയായാലും ജീവിതമായാലും വളരെ ആക്ടീവായി ഇടപെടുകയാണ് തന്റെ ശീലമെന്നും വിനയ് പറയുന്നു.

”എല്ലാം പോസിറ്റീവായി കാണുന്ന സ്വഭാവമാണ്. നമുക്കിഷ്ടമില്ലാത്തത് മറ്റൊരാള്‍ക്ക് ഇഷ്ടമായേക്കാം എന്ന കാര്യം മനസില്‍ വച്ച്‌ എല്ലാത്തിലും സജീവമായി ഇടപെടുക. അതാണ് തന്റെയൊരു രീതി. അതുകൊണ്ടാണ് മനുഷ്യസംഗമം പോലുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കുന്ന”തെന്നും താരം പറയുന്നു. സിനിമാ നടനായാലും സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയണം. ഒന്നിനോടും പ്രതികരിക്കില്ലെന്ന നിലപാട് ശരിയല്ല. പ്രതികരിക്കേണ്ട സമയത്ത് മാന്യമായി പ്രതികരിക്കുക തന്നെ വേണമെന്നും താരം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button