ബോളിവുഡിലെ വലിയ പരാജയങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സല്മാന് ഖാന്റെ ‘ട്യൂബ് ലൈറ്റ്’. കബീര്‍ ഖാന് സംവിധാനം ചെയ്ത ചിത്രത്തിന് ഇന്ത്യന്‍ ബോക്സോഫീസില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ഉണ്ടായ വലിയ നഷ്ടം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍താരം സല്മാന് ഖാന്. ഏകദേശം അന്‍പത്തിയഞ്ച് കോടിയോളം രൂപ ചിത്രത്തിന്റെ വിതരണകാര്‍ക്ക് സല്മാന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രം വലിയ പരാജയം നേരിടുമ്പോള്‍ ചിത്രത്തിലെ സൂപ്പര്‍ താരങ്ങള്‍ തന്നെ വിതരണക്കാരുടെ രക്ഷകരായി എത്താറുണ്ട്. ട്യൂബ് ലൈറ്റിന്റെ നിര്‍മ്മാതാവ് കൂടിയായ സല്മാന് തങ്ങളുടെ നഷ്ടം നികത്തുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ വിതരണക്കാര്‍.
Post Your Comments