ജിഎസ്ടി ദീര്‍ഘകാലത്തെ വ്യവസായത്തിന് പ്രയോജനം ചെയ്യുന്ന ഒന്നാണ് അതിനെ അംഗീകരിക്കുന്നു, എന്നാല്‍ തമിഴ് നാട്ടില്‍ ടിക്കറ്റ് വില വര്‍ദ്ധനവ് പ്രേക്ഷകരെ തീയേറ്ററുകളില്‍നിന്നും അകറ്റി നിര്‍ത്തുന്നുവെന്ന് തമിഴ് താരം ഉദയനിധി സ്റ്റാലിന്. ഇപ്പോഴത്തെ സ്ഥിതി ഏറെ ബാധിക്കുന്നത് ചെറിയ സിനിമകള്‍ക്കാണെന്നും സ്റ്റാലിന് പറയുന്നു . അനുവദനീയമായ ടിക്കറ്റ് വിലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് പ്രതീക്ഷ നല്കുന്നു എന്നും സ്റ്റാലിന് സൂചിപ്പിച്ചു.
മലയാളത്തിലെ വിജയ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കില്‍ നായകനാകുന്നത് ഉദയനിധി സ്റ്റാലിനാണ്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമിത നായികയാകുന്നു.
Post Your Comments