BollywoodCinemaGeneralNEWSWOODs

സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടികള്‍ക്കെതിരെ നടി കീര്‍ത്തി

 

സെന്‍സര്‍ ബോര്‍ഡിന്‍റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി കീര്‍ത്തി കുല്‍ഹാരി രംഗത്ത്. സെന്‍സര്‍ ബോര്‍ഡ് കാലഹരണപ്പെട്ടതാണെന്നും ഇനിയും ഒരു ചിത്രത്തെ വികലമാക്കുന്നതെന്തിണെന്നും താരം ചോദിക്കുന്നു.

ബോര്‍ഡിന്‍റെ നിലപാടുകള്‍ ബാലിശമാണെന്നും അത് മാറേണ്ട സമയം അതിക്രമിച്ചെന്നും നടി വ്യക്തമാക്കി. ജനങ്ങള്‍ എന്തു കാണണമെന്ന് അവര്‍ തീരുമാനിക്കട്ടെന്നും കീര്‍ത്തി വ്യക്തമാക്കി.

കീര്‍ത്തിയുടെ, പുറത്തിറങ്ങാനിരിക്കുന്ന ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് കത്തിവച്ചതിനു പിന്നാലെയാണ് നടി വിമര്‍ശനവുമായി രംഗത്തെത്തിയത്. 12 രംഗങ്ങളാണ് ചിത്രത്തില്‍ നിന്ന് സെന്‍സര്‍ബോര്‍ഡ് നീക്കം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button