ഇന്ത്യൻ സിനിമയുടെ അഭിമാനമായ മണിരത്നം മലയാളത്തിന്റെ യുവനിരയിലെ ശ്രദ്ധേയ താരം ഫഹദ് ഫാസിലുമായി ഒന്നിക്കുന്നതായി റിപ്പോർട്ട് . തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഫഹദ് ഫാസിലിന്റെ രണ്ടു തമിഴ് ചിത്രങ്ങൾ പുറത്തിറങ്ങാനിരിക്കേയാണ് മണിരത്നം ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട്. എം രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനിലും, തികൻ കുമാര രാജയുടെ പുതിയ ചിത്രത്തിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വേലൈക്കാരനിൽ ശിവ കാർത്തികേയനാണ് നായകനായി അഭിനയിക്കുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിലിന് നെഗറ്റിവ് വേഷമാണ്.
Post Your Comments