നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി നടനും മിമിക്രി താരവുമായ കുട്ടിക്കൽ ജയചന്ദ്രൻ രംഗത്ത്. വികാരഭരിതനായിട്ടാണ് ജയചന്ദ്രൻ ദിലീപിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ തന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പലരും പറഞ്ഞപ്പോൾ ദിലീപിനോട് താൻ അത് നേരിട്ട് ചോദിച്ചുവെന്നും കുട്ടിക്കൽ ജയചന്ദ്രൻ പറയുന്നു. എന്നാൽ ജീവിതത്തിൽ പിന്നീട് ഒരു ആത്മമിത്രത്തെ പോലെ ദിലീപ് തന്നോടൊപ്പമുണ്ടായിരുന്നുവെന്നും കുട്ടിക്കൽ ജയചന്ദ്രൻ പങ്കുവയ്ക്കുന്നു.
സിനിമയില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചതാണ്. എന്നാല്‍ ഇതെല്ലാം ദിലീപ് ഇടപെട്ട് ഇല്ലാതാക്കിയെന്നാണ് സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ തന്നോട് പറഞ്ഞത്. ആ സാഹചര്യത്തില്‍ അത് ശരിയാണെന്ന് എനിക്കും തോന്നി. അതുമൂലം എന്റെ സിനിമാ സ്വപ്‌നങ്ങള്‍ നശിച്ചു. സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു. തുടര്‍ന്ന് ഈ സംഭവം ഞാന്‍ ദിലീപിനോട് നേരിട്ട് ചോദിച്ചു. നിങ്ങളാണോ എന്റെ അവസരം കളഞ്ഞത്? പിന്നെ ഞാന്‍ പറഞ്ഞു. വിഷമമില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍ എന്റെ കഴിവിനെ അംഗീകരിക്കുന്നുവെന്നാണെന്ന്. അന്നുമുതല്‍ ദിലീപ് എന്നെ ചേര്‍ത്തുപിടിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളിലൊരാളായി. ദിലീപ് കൂവി കല്ലെറിഞ്ഞ് സിനിമ നശിപ്പിച്ചെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അവരൊന്നും പണമില്ലാത്തവരല്ല. അവര്‍ക്കും ഈ പ്രതിസന്ധികളെ മറികടക്കാനുള്ള കുതന്ത്രം അറിയാം. ദിലീപിനെ മാത്രം കുറ്റം പറയേണ്ട. എനിക്കും എന്റെ കുടുംബത്തിനും തോന്നാത്ത വൈരാഗ്യം ദിലീപിനോട് മറ്റാര്‍ക്കും തോന്നേണ്ടതില്ല. ദീലിപ് മൂലം ജീവിതം തകര്‍ന്നവര്‍ രംഗത്ത് വരട്ടെ. അത്തരത്തില്‍ ആരും ഇല്ല.
മറ്റ് സൂപ്പര്‍സ്റ്റാറുകളുടെ വീട്ടിലെത്തണമെങ്കില്‍ നമുക്ക് ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വരും. എന്നാല്‍ ദിലീപിന്റെ വീട്ടിലെത്തിയാല്‍ സൂപ്പര്‍സ്റ്റാറിന്റെ വീട്ടിലെത്തിയ പ്രതീതിയല്ല. എനിക്ക് ദിലീപല്ലാതെ മറ്റൊരു സൂപ്പര്‍താരവും സിനിമ തന്നിട്ടില്ല. എന്റെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എന്നെ ചേര്‍ത്ത് നിര്‍ത്തിയത് ദിലീപ് മാത്രമാണ്. ദിലീപ് കാരണമാണ് ഞാന്‍ വീണ്ടും സിനിമയിലെത്തിയത്. ദിലീപില്ലെങ്കില്‍ എനിക്കിനി സിനിമയില്ല.
ആക്രമണത്തിനിരയായ നടിയെ ഇരയെന്ന് വിളിക്കുന്നതിനോട് യോജിപ്പില്ല. നമ്മുടെ അമ്മയ്ക്കും സഹോദരിക്കുമാണ് ഇത്തരം അനുഭവം ഉണ്ടായാല്‍ നമ്മള്‍ അങ്ങനെ വിളിക്കുമോ? ദിലീപേട്ടന്റെ മനസ് ആര്‍ദ്രമാണ്. ഈ പരീക്ഷണം നേരിടാന്‍ ദിലീപിന് കഴിയുമോ എന്നെനിക്കറിയില്ല. അദ്ദേഹം ജയില്‍ നിന്നും വരുന്നതുവരെ ഞാന്‍ കാത്തിരിക്കും. ദിലീപ് ജയിലില്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ ഞാനും എന്റെ കുടുംബവും അതുതന്നെ ചെയ്യും. അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇത്രയും നല്ല ഹൃദയമുള്ള മറ്റാരും മലയാള സിനിമയില്‍ ഇല്ല. പ്രേക്ഷകര്‍ കുറ്റപ്രചാരണങ്ങള്‍ വിശ്വസിക്കരുത്. ദിലീപ് തിരിച്ചുവരും. കാരണം അദ്ദേഹം ജനപ്രിയനാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.
Post Your Comments