GeneralNEWS

എന്നെ സിനിമയിൽ ആരും ഒതുക്കിയിട്ടില്ല; ദിലീപിന് പിന്തുണയുമായി ഹരിശ്രീ അശോകൻ

നടൻ ദിലീപിന് പിന്തുണയുമായി ആദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഹരിശ്രീ അശോകൻ. തനിക്ക് അറിയാവുന്ന ദിലീപ് അങ്ങനെയൊരു പ്രവൃത്തി ചെയ്യില്ല എന്നാണ് തന്റെ വിശാസമെന്ന് ഹരിശ്രീ അശോകൻ പങ്കുവയ്ക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹരിശ്രീ അശോകന്റെ പ്രതികരണം.

“ദിലീപ് ഇങ്ങനെയൊന്നും ചെയ്യില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവുകൾ എന്ന് നമുക്ക് അറിയില്ലല്ലോ. പിന്നെ എങ്ങനെയാണ് അദ്ദേഹത്തെ ഇപ്പോൾ പഴിക്കാനാകുക. പൊലീസ് അന്വേഷിക്കയല്ലേ. കോടതിയുടെ തീരുമാനം വരട്ടെ. നിരപരാധി ആണെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ല എന്നു തന്നെയാണ് കരുതുന്നത്.

എന്നെ സിനിമയിൽ ആരും ഒതുക്കിയിട്ടില്ല. അതുകൊണ്ട് ദിലീപ് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹം സിനിമ രംഗത്ത് തങ്ങളെ ഒതുക്കി അവസരങ്ങൾ നഷ്ടപ്പെടുത്തി എന്ന് ആരോപിച്ച് നിരവധി സംവിധായകരും സിനിമ പ്രവർത്തകരും എത്തി എന്നത് സംബന്ധിച്ചും എനിക്ക് അറിയില്ല. ഒരാൾ ഒരു കുഴിയിൽ വീഴുമ്പോൾ അയാളെ ചവിട്ടുന്നത് ഒരു രീതിയാണല്ലോ. അതാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഞാൻ‌ ചാനല്‍ ചര്‍ച്ചകൾ കാണുന്നയാളോ സമൂഹമാധ്യമങ്ങളിൽ സജീവമായ ആളോ അല്ല. ഞാൻ എനിക്ക് അറിയാവുന്നപണി ചെയ്യുന്നു ജീവിക്കുന്നു അത്രയേയുള്ളൂ”.

shortlink

Related Articles

Post Your Comments


Back to top button