നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച വ്യക്തി പിടിയില്‍. തിരുവനന്തപുരം പോത്തന്‍കോട് ശാന്തിഗിരി ആനന്ദേശ്വരം പുരയിടം ഹൗസില്‍ പുരയിടം ഷിബു എന്ന ഷിബു(45)വിനെയാണ് പോലീസ് പിടികൂടിയത്.
മക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രം ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ ചിത്രത്തിനു താഴെ ഇയാള്‍ അപകീര്‍ത്തികരമായ കമന്റിടുകയും പിന്നീട് ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുത്ത് ഇയാള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. അപകീര്‍ത്തികരമായ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഭാഗ്യലക്ഷ്മി പരാതി നല്‍കുകയായിരുന്നു.
സൈബര്‍ സെല്ലും പോലീസും നടത്തിയ അന്വേഷണത്തില്‍ ഷിബുവിനെ പോത്തന്‍കോട് നിന്നും പിടികൂടുകയുമായിരുന്നു. പ്രതിയെ സ്റ്റേഷനിലെത്തിച്ച ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.
എന്നാല്‍ ജാമ്യ ലഭിച്ച് പുറത്തിറങ്ങിയ ഷിബു സ്റ്റേഷന് പുറത്ത് പോലീസുകാരുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ‘ഭാഗ്യലക്ഷ്മി സിഐയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെ ഈ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാഗ്യലക്ഷ്മി ഇയാള്‍ക്കെതിരെ ഡിജിപിയ്ക്ക് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments