മലയാള സിനിമയില്‍ ഒരുപിടി മികച്ച താരങ്ങളെ പരിചയപ്പെടുത്തിയ ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്. ഈ ചിത്രത്തിലെ പെപ്പെയായി ആരാധകരുടെ പ്രീതി നേടിയ ആന്റണി വര്‍ഗീസ് ഇനി ബി ഉണ്ണികൃഷ്ണനൊപ്പം മറ്റൊരു ചിത്രത്തില്‍ നായകനാകുന്നുവെന്ന് സൂചന.
ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ബി ഉണ്ണികൃഷ്ണനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിലാണ് ആന്റണി നായകനാവുക. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ടിനു പാപ്പച്ചനാണ്. അങ്കമാലി ഡയറീസ് ടീം വീണ്ടുമൊന്നിക്കുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് ചെമ്പന്‍ വിനോദ് നേരത്തേ ഫേസ്ബുക്കില്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ കൂടുതാല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
Post Your Comments