നിരവധി മികച്ച ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ചും, രണ്ടു സിനിമകള്‍ സംവിധാനം ചെയ്തും. നായക വേഷവും അല്ലാത്തതുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇഷ്ടം നേടിയ നടനാണ് ശ്രീനിവാസന്. ബഹുമുഖ പ്രതിഭയെന്ന നിലയിലാണ് ശ്രീനിവാസന് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യനാകുന്നത്.
ശ്രീനിവാസന് മലയാള സിനിമയില്‍ നല്ലൊരു കഥാപാത്രമായി എത്തിയിട്ട് നാളുകള്‍ ഏറെക്കഴിഞ്ഞിരിക്കുന്നു. മലയാളികള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന അഭിനയമുഖം വീണ്ടും തിരിച്ചെത്തുന്നത് കാണാനുള്ള ആകാംഷയിലായിരുന്നു നാളിതുവരെയും സിനിമാ പ്രേമികള്‍. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ശ്രീനിവാസന് ചിത്രം ‘അയാള്‍ ശശി’ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായി മാറുകയാണ്. ടൈറ്റില്‍ റോളിലെത്തുന്ന ശ്രീനിവാസന്റെ ഗംഭീര അഭിനയ പ്രകടനം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.
ശശി എന്ന മധ്യവയസ്കന്റെ റോളിലെത്തുന്ന ശ്രീനിവാസന് ചിത്രത്തിലുടനീളം അസാധ്യമായ അഭിനയ മികവാണ് കാഴ്ചവയ്ക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിന് യോജിക്കുന്ന വിഷയമാണ് ചിത്രത്തിലൂടെ സജിന്‍ ബാബു അവതരിപ്പിച്ചിരിക്കുന്നത്. ശരീരഭാഷയിലടക്കം കൃത്യത കൈവരിക്കുന്ന ശ്രീനിവാസന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി നിരൂപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുറിക്കപ്പെടുന്നത്.
കാലത്തിനൊത്ത് സഞ്ചരിച്ച എഴുത്തുകാരനെന്ന നിലയില്‍ മാത്രമല്ല ശ്രീനിവാസന് ശ്രദ്ധ നേടുന്നത്. കാലത്തിനൊപ്പം നീങ്ങുന്ന മലയാള സിനിമയില്‍ അഭിനയ സാധ്യത പ്രകടമാക്കിയും പ്രേക്ഷകരിലേക്ക് ഇടം നേടുകയാണ് താരം. ചിത്രകാരനായ ശശി നമ്പൂതിരിയുടെ മനോവികാരങ്ങളിലൂടെയാണ് അയാള്‍ ശശിയുടെ സഞ്ചാരം. ഓരോ ഷോട്ടിലും ശ്രീനിവാസന്റെ മികച്ച അഭിനയം പ്രകടമാകുന്ന ചിത്രം സമീപകാലത്ത് മലയാള സിനിമകണ്ട ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായാണ് വിലിയിരുത്തത്. റിയാലിറ്റിയോടെ കഥാ സന്ദര്‍ഭങ്ങളെ തുന്നി ചേര്‍ക്കുന്ന സജിന്‍ ബാബുവിലെ സൂത്രധാരനും കയ്യടി അര്‍ഹിക്കുന്നുണ്ട്.
പി.സുകുമാര്‍,സുധീഷ് പിള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സജിന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. കൊച്ചു പ്രേമന്, പി ശ്രീകുമാര്‍, അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ശ്രീനിവാസന് പതിനഞ്ച് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലേത്.
Post Your Comments