BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി സല്‍മാന്‍ ഖാന്‍

 

ബോളിവുഡ് താര്രം സല്‍മാന്‍ ഖാന്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ പരാജയാത്തെത്തുടര്‍ന്ന് വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുന്നു. ‘ട്യൂബ്ലൈറ്റ്’ എന്ന ചിത്രത്തിന്‍റെ നായകനും നിര്‍മാതാവുമാണ് സല്‍മാന്‍ ഖാന്‍. ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര വിജയം കൈവരിക്കാന്‍ സാധിക്കാതിരുന്ന ട്യൂബ്ലൈറ്റ് വിതരണക്കാര്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിയത്.

ഇന്ത്യാ- ചൈന യുദ്ധത്തെ അടിസ്ഥാനമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ട്യൂബ്ലൈറ്റില്‍ നഷ്ടപ്പെട്ടുപോയ സഹോദരനെ തേടുന്ന കഥാപാത്രത്തെയാണ് സല്‍മാന്‍ അവതരിപ്പിക്കുന്നത്. വിതരണക്കാരെല്ലാവരും ചേര്‍ന്ന് നഷ്ടപരിഹാരത്തിനായി സല്‍മാന്‍ഖാനെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നതായി മിഡ് ഡേ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് നഷ്ട പരിഹാരം നല്‍കാനായി സല്‍മാനും കുടുംബവും തീരുമാനിച്ചതെന്ന് സല്‍മാന്‍ഖാന്റെ പിതാവും എഴുത്തുകാരനുമായ സലിംഖാന്‍ പറഞ്ഞു.

55 കോടിയോളം തുക നഷ്ടപരിഹാരമായി വരുമെങ്കിലും കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അലി അബ്ബാസ് സഫറിന്റെ ടൈഗര്‍ സിന്ദ ഹേ, റിമെയ്ക്കായ ജുദ്വാ എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കിലാണ് സല്‍മാന്‍ ഖാന്‍.

shortlink

Related Articles

Post Your Comments


Back to top button