CinemaGeneralLatest NewsNEWS

ആവശ്യമെങ്കില്‍ മുകേഷിനെ ചോദ്യം ചെയ്യാം; കോടിയേരി ബാലകൃഷ്ണന്‍

 

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ച പോലീസിനു കേസുമായി ബന്ധമുള്ള മറ്റുള്ളവരെയും പിടികൂടാനും പ്രതിചേര്‍ക്കാനും സാധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആവശ്യമെങ്കില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ പോലീസിനു നല്കിയിട്ടുണ്ടെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയായ പ്രതികരണമായിരുന്നുവെന്നും അന്ന് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ യാഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുമായിരുന്നെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

ദിലീപിനെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ കിരീടത്തിലെ പൊന്‍തൂവലാണെന്നു അഭിപ്രായപ്പെട്ട കോടിയേരി ദിലീപിന്റെ കാര്യത്തില്‍ അമ്മയില്‍ നിന്നു ഇനിയെങ്കിലും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

shortlink

Post Your Comments


Back to top button