
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ അമ്മയുടെ തീരുമാനം ഇന്ന്. അറസ്റ്റിലായ സാഹചര്യത്തില്‍ ദിലീപിനെ അടിയന്തിരമായി അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് വനിത കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ അമ്മയുടെ ട്രഷററാണ് ദിലീപ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നു സൂചന.
മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്. യോഗത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി, കടവന്തറയിലെ മമ്മൂട്ടിയുടെ വസതിക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments