ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും ഇപ്പോള്‍ മുഖ്യധാര മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങളാണ്. ശ്രീനിവാസനെപ്പോലെ അഭിനയവും സംവിധാനവുമടക്കം എല്ലാ മേഖലയിലേക്കും ഇവര്‍ ശ്രദ്ധ പതിപ്പിക്കുകയാണ്. വിനീതിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസനും സംവിധാന രംഗത്തേക്കുള്ള ആദ്യ ചുവടുവയ്ക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘ലവ് ആക്ഷന്‍ ഡ്രാമ’ എന്നാണ് പേരിട്ടിരിക്കുന്നത്, നയന്‍താരയാണ് ചിത്രത്തിലെ നായികയാകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നടന്നിരുന്നു.
സിനിമയിലേക്ക് വരാന്‍ മക്കളെ സഹായിക്കുകയോ, പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്ന് ചടങ്ങില്‍ പങ്കെടുത്ത ശ്രീനിവാസന് വ്യക്തമാക്കി. അവരുടെ താല്പര്യം എന്തായിരുന്നോ അത് പിന്തുടരാനായിരുന്നു അനുവദിച്ചത്. തന്റെ മക്കള്‍ ഐഎസ് ഓഫീസറോ, ഇന്ത്യന്‍ പ്രധാന മന്ത്രിയോ ആകണമെന്ന ആഗ്രഹം ഇല്ലായിരുന്നു. ജീവിതം എന്നത് വലിയൊരു യുദ്ധമാണ്. ആ യുദ്ധത്തില്‍ വിജയിക്കാനാണ് ശ്രമിക്കേണ്ടത് ചടങ്ങില്‍ സംസാരിച്ച ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
Post Your Comments