തമിഴ് യുവനടന്മാരില് ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്റെ ജോലിക്കാരന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. നടന്റെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരുന്ന അറുമുഖനാണ് മരിച്ചത്. അന്‍പത്തിരണ്ടു വയസ്സായിരുന്നു. കുറച്ചു ദിവസങ്ങളായി കാണാനില്ലായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം അടുത്തുള്ള ക്വാറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
പുതുക്കോട്ട സ്വദേശിയാണ് അറുമുഖം. വര്‍ഷങ്ങളായി നടന്റെ കൂടെ ജോലി ചെയ്യുന്ന ഇയാള്‍ ആ കുടുംബത്തിന്റെ ഒരു ഭാഗമായിത്തന്നെയാണ് കഴിഞ്ഞിരുന്നത്. ചെന്നൈയിലാണ് താമസമെങ്കിലും തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ ശിവകാര്ത്തികേയന് മിക്കപ്പോഴും എത്താറുണ്ട്. സംഭവത്തില്‍ കെ കെ നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments