നിരൂപക ശ്രദ്ധയും ഒട്ടേറെ പുരസ്കാരങ്ങളും സ്വന്തമാക്കിയ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രിയദര്‍ശന്‍ തമിഴില്‍ ചെയ്യുന്നതായി നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉദയനിധി സ്റ്റാന്‍ലിന്‍ ഫഹദ് ഫാസിലിന്റെ റോളിലെത്തുമ്പോള്‍ ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വതി നായരാണ്. ചിത്രത്തിലെ നായിക കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയനടി നമിതാ പ്രമോദ് അവതരിപ്പിക്കും. ഈ മാസം 15ന് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. മലയാളത്തില്‍ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെ എത്തുന്ന ചിത്രം തമിഴ് ആസ്വാദകരെ കൂടി പരിഗണിച്ചാകും അണിയിച്ചൊരുക്കുക.
Leave a Comment