BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഇങ്ങനെയാണ് ഷാരൂഖ് കുള്ളനാവുന്നത്; ചിത്രീകരണ രഹസ്യം പുറത്ത്

 

കുള്ളനായി പ്രേക്ഷകരെ ഞെട്ടിക്കാന്‍ പോകുകയാണ് ബോളിവുഡ് കിംഗ്‌ ഖാന്‍. എന്നാല്‍ ഇതിനു മുന്‍പും പല താരങ്ങളും കുള്ളന്‍ വേഷത്തില്‍ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. 1989ലാണ് അപൂര്‍വ സഹോദരങ്ങളില്‍ അപ്പു എന്ന സര്‍ക്കസ് കലാകാരന്റെ കുള്ളന്‍ വേഷം ചെയ്ത് കമല്‍ഹാസന്‍ ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ചത്. ഈ ചിത്രം തൊട്ടടുത്ത വര്‍ഷം ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റിയെത്തി. മലയാള ചിത്രമായ അത്ഭുതദ്വീപില്‍  പൃഥ്വിരാജ്, ജഗതി, ജഗദീഷ് എന്നിവരെ കുള്ളന്മാരായി വിനയന്‍ അവതരിപ്പിച്ചിരുന്നു.

ഇരുപതുകാരനായ സ്വന്തം ആരാധകന്റെ വേഷത്തിനുശേഷമുള്ള ഷാരൂഖിന്റെ ഏറ്റവും വലിയ മേക്കോവറായിരിക്കും ഇൗ കുള്ളന്‍വേഷമെന്നാണ് ബി ടൌണ്‍ ചര്‍ച്ച. എന്നാല്‍ ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. ഡി.എന്‍.എ. റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലെ തുളകളില്‍ ഇറങ്ങി നിന്നായിരിക്കും ഷാരൂഖ് അഭിനയിക്കുക. ബാക്കിയെല്ലാം വി.എഫ്.എക്സിന്റെ സൂത്രപ്പണികളായിരിക്കും. ഒരു ബിംബത്തെ ചെറുതോ വലുതോ അകലെയുള്ളതോ അരികിലുളളതോ ഒക്കെയാക്കി കാണിക്കാന്‍ കഴിയുന്ന ഫോഴ്സ്ഡ് പെര്‍സ്പെക്റ്റീവ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാവും ചിത്രീകരണം നടത്തുകയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനുവേണ്ടി ഹോളിവുഡില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സേവനം അണിയറപ്രവര്‍ത്തകര്‍ തേടുന്നുണ്ട്.

150-160 കോടി രൂപ ബജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം 2018 ഡിസംബറില്‍ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍. ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഒരു അതിഥിവേഷം ചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അനുഷ്ക്ക ശര്‍മ, കത്രീന കൈഫ് എന്നിവരാണ് നായികമാര്‍.

shortlink

Related Articles

Post Your Comments


Back to top button