കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമങ്ങളില്‍ സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു വന്നിരുന്നൂ. ഈ സാഹചര്യത്തില്‍ ദിലീപിനും നാദിര്‍ഷയ്ക്കും പിന്തുണയുമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് തുറന്നു പറയാനുണ്ടായ കാരണം വിശദീകരിച്ച് അജു വര്‍ഗ്ഗീസ് രംഗത്ത്. യുവനടിയുടെ പേര് പറഞ്ഞത് അശ്രദ്ധമൂലമാണെന്ന് അജു വർഗീസ് പറയുന്നു. ഇക്കാര്യത്തില്‍ എനിക്കെതിരെയുള്ള കേസ് നേരിടാനാണ് തീരുമാനംമെന്നും നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
തനിക്ക് നിയമത്തേക്കുറിച്ച് അറിവില്ലായിരുന്നു. ഇനി ഇത്തരംകാര്യങ്ങൾ ശ്രദ്ധിച്ചുമാത്രമേ പരാമർശം നടത്തുകയുള്ളുവെന്നും അജു വർഗീസ് പറഞ്ഞു.
അതേസമയം, സ്ത്രീകൾക്കെതിരായ മോശം പരാമർശത്തിൽ അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ അന്വേഷണം നടത്തുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.
Post Your Comments