കഴിഞ്ഞ ദിവസം ധ്യാന്‍ ശ്രീനിവാസന്‍ തന്‍റെ ആദ്യ സംവിധാന സംരഭത്തെക്കുറിച്ചു പ്രഖ്യാപിച്ചു. നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. എന്നാല്‍ ആരാധകരും സോഷ്യല്‍ മീഡിയയും ചര്‍ച്ച ചെയ്തത് ചടങ്ങിലെ വിനീത് ശ്രീനിവാസന്റെ അഭാവമായിരുന്നു.
എന്തായിരിക്കും ഇതിന്‍റെ കാരണം, അതായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അതിന് ഒടുവില്‍ മറുപടി വിനീത് തന്നെ നല്‍കി. ”ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്‍റെ ലോഞ്ചിങ്ങിന് വരാത്തതിനെക്കുറിച്ച് ചോദിച്ചവരോട്, ഞാന്‍ ചെന്നൈയില്‍ എന്റെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്ന തിരക്കിലാണ്”- വിനീത് പറയുന്നു.
ലവ് ആക്ഷന്‍ ഡ്രമ എന്ന ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് അജു വര്‍ഗീസും, വിശാഖും ചേര്‍ന്നാണ്. ഷാന്‍ റഹ്മാനാണ് സംഗീതം. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്‍റെ കോളേജ് പഠന കാലത്ത് ധ്യാന്‍ എഴുതിയ കഥയാണ് ഇപ്പോള്‍ സിനിമയായി പുറത്തിറങ്ങാന്‍ പോകുന്നത്. ടൈറ്റില്‍ ലോഞ്ചില്‍ ധ്യാന്‍ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്.
Post Your Comments