മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ മുന്നൊരുക്കത്തിനു വേണ്ടി നീണ്ട ഇടവേളയെടുക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ മോഹന്‍ലാലിന്റെ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമാകും സ്ക്രീനില്‍ വരിക. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ‘മഹാഭാരതം’ എന്ന ചിത്രത്തിലെ ഭീമാനകാന് മോഹന്‍ലാല്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞാല്‍ മറ്റു സിനിമകളുമായി താരം കരാര്‍ ഒപ്പിടില്ല എന്നാണ് റിപ്പോര്‍ട്ട്. ‘ഗദായുദ്ദം’ ഉള്‍പ്പടെയുള്ള പരീശിലനങ്ങള്ക്കായി മോഹന്‍ലാല്‍ വിദേശത്തേക്ക് പറക്കും എന്നാണ് വിവരം. വര്‍ഷത്തില്‍ മൂന്നോ നാലോ അഞ്ചോ സിനിമകള്‍ ചെയ്തു കൊണ്ടിരുന്ന മോഹന്‍ലാല്‍ കൂടുതല്‍ സെലകറ്റീവ് ആകുന്നത് താരത്തിന്റെ കരിയറിനെ സംബന്ധിച്ച് കൂടുതല്‍ ഗുണകരമെങ്കിലും കടുത്ത മോഹന്‍ലാല്‍ ഭക്തര്‍ക്ക് മോഹന്‍ലാല്‍ ഏറെ നാള് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ഭീമനായി മോഹന്‍ലാല്‍ തിരികെ വരുന്നതും കാത്ത് അക്ഷമയോടെ ഇരിക്കുന്ന ആരാധകരുടെ മനസ്സ് എന്നും മോഹന്‍ലാല്‍ എന്ന താരത്തിനൊപ്പമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. മഹാഭാരതത്തിന് മുന്‍പേ എത്തുന്ന ‘ഒടിയന്’ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകവൃന്ദം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണന്റെതാണ്. സിനിമയില്‍ വലിയ ഇടവേള ഒരുക്കാന്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ഭീമന് മുന്‍പേ ആരാധകര്‍ക്കായി നല്കുന്ന ഒരു ഗംഭീര ട്രീറ്റ് ആയിരിക്കും ‘ഒടിയന്’ എന്ന് നമുക്ക് പ്രതീക്ഷിക്കാം.
Post Your Comments