പ്രിയദര്ശന്- ലിസി ദമ്പതികളുടെ മകള്‍ കല്യാണി സിനിമയില്‍ ചുവടുവയ്ക്കുന്ന വാര്‍ത്ത നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലടക്കം പുറത്തു വന്നിരുന്നു, ചിത്രത്തെക്കുറിച്ചുള്ള ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. നാഗാർജുനയുടെ മകൻ അക്കിനേനി അഖിൽ നായകനാകുന്ന തെലുങ്ക് സിനിമയിയിലൂടെയാണ് കല്യാണി അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് സിനിമയില്‍ സഹസംവിധായികയായി പ്രവൃത്തി പരിചയമുള്ള കല്യാണി അച്ഛന്റെ വഴിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ നായികയായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയാണ്.
Post Your Comments