ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് നാദിര്‍ഷയുടെ സഹോദരൻ സമദ് സുലൈമാന്‍. പ്രചരിക്കുന്ന വാർത്ത അസത്യമാണെന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ദിലീപും നാദിര്‍ഷയും ശ്രമിച്ചുവെന്നതും പിന്നില്‍ കളിക്കുന്നത് ശക്തരായ ആളുകളാണെന്നും സമദ് പറഞ്ഞു.
ശക്തരായ ആളുകള്‍ പിന്നില്‍ കളിക്കുന്നുണ്ട്. അവരാരെന്ന് കണ്ടുപിടിക്കുന്നതിനാണ് ഏവരും കാത്തിരിക്കുന്നത്. എന്റെ ഇക്ക അതില്‍ പെട്ടതിനാല്‍ വളരെ സങ്കടത്തിലാണ് എല്ലാവരും. ഒന്നും ചെയ്യാത്ത നമ്മളെ ഈ അവസ്ഥയിലാക്കുന്നത് വളരെ മോശമാണ്. അത് ഏത് മീഡിയയാണെങ്കിലും വളരെ മോശമാണ്. വീട്ടിലും എല്ലാവരും ബുദ്ധിമുട്ടിലാണ്. അവര്‍ നിരപരാധികളാണെന്ന് എല്ലാവര്ക്കും അറിയാം എന്നും സമദ് പറഞ്ഞു. കൊച്ചിയില്‍നിന്ന് പുറത്തുപോകരുത് എന്നും ആരും പറഞ്ഞിട്ടില്ല. ഇതൊക്കെ എല്ലാവരും വെറുതെ പറയുന്നതാണ് എന്നും സമദ് പറഞ്ഞു.
ആലുവയിലെ പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്തപ്പോൾ സമദ് അവിടെ എത്തിയിരുന്നു.
Post Your Comments