CinemaKollywoodMollywoodNEWS

തമിഴര്‍ക്ക് ‘വനമകന്‍’ വേണ്ട, പ്രിയം പുലിമുരുകനോട്!

കാട് പശ്ചാത്തലമായ രണ്ടു ചിത്രങ്ങളാണ് കോളിവുഡില്‍ ഒരേ സമയം റിലീസിനെത്തിയത്. മലയാളത്തില്‍ നൂറു കോടി ക്ലബില്‍ ഇടം നേടി ചരിത്രം രചിച്ച പുലിമുരുകനും, ജയം രവി നായകനായ വനമകനും ഒരേ സമയം തിയേറ്ററില്‍ എത്തിയപ്പോള്‍ പുലിമുരുകനോടാണ് തമിഴ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയം. ജയം രവി കേന്ദ്രകഥാപാത്രമായി എത്തുന്ന വനമകന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ് നാട്ടിലെ തിരുനല്‍വേലിയടക്കമുള്ള പ്രമുഖ കേന്ദ്രങ്ങളില്‍ നിന്ന് അത്ര മികച്ചതല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് അതേസമയം പുലിമുരുകന്‍ കോളിവുഡ് ഏറ്റെടുത്തതായാണ് വിവരം. മലയാളത്തിലും തെലുങ്കിലും നിറഞ്ഞു കളിച്ച ചിത്രം തമിഴ് നാട്ടിലും പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. മോഹന്‍ലാല്‍ എന്ന താരത്തെയും കോളിവുഡ് സിനിമാ പ്രേമികള്‍ അവരുടെ ആരാധനപത്രമാക്കി കഴിഞ്ഞു. എല്‍വിജയ്‌ സംവിധാനം ചെയ്ത ജയം രവി ചിത്രം വനമകനില്‍ സൂപ്പര്‍താരം പ്രകാശ് രാജും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാടിനെ ചുറ്റിപറ്റി കഥ പറയുന്ന ചിത്രം പുലിമുരുകനുമായി യാതൊരു സാദൃശ്യവുമില്ലെന്ന് ജയം രവി മലയാളത്തിലെ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിലും മോശം പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button