
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ ഗീവര്‍ഗീസ് കൂറിലോസ്.. “ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഇന്നസെന്റ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശം വിവിധ മേഖലകളിൽ നിന്ന് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. അമ്മ ഭാരവാഹികള്‍ നടത്തിയ വാര്ത്താസമ്മേളനത്തിനെക്കുറിച്ചും അദ്ദേഹം ഫേസ്ബുക് കുറിപ്പിലൂടെ രൂക്ഷമായി പ്രതികരിച്ചിരുന്നു . മുന്നാറിൽ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു നീക്കിയ നടപടിയെ സ്വാഗതം ചെയ്ത അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Post Your Comments